പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നൽകാതിരുന്ന തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.

പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നൽകാതിരുന്ന തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.
Oct 29, 2024 01:17 PM | By PointViews Editr


തലശ്ശേരി: മികച്ച എഡിഎം ആയിരുന്ന നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത, സിപിഎം ൻ്റെ മാതൃകാ രാഷ്ട്രീയത്തിൻ്റെ വക്താവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നൽകേണ്ടതില്ല എന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ തീരുമാനത്തെ കേരള ജനത ആവേശത്തോടെയാണ് കേട്ടത്. ദിവ്യയും വക്കീൽ പടയും ഇനി ഹൈക്കോടതിയെ സമീപിക്കും. എത്രത്തോളം മനുഷ്യത്വരഹിതമായി പെരുമാറിയായും തന്നെയൊന്നും ഒന്നും ചെയ്യാനാകില്ല എന്ന ധാർഷ്ട്യമാണ് ഇത്തരം ദിവ്യമാരെ മുൻകൂർ ജാമ്യമെടുക്കാൻ വേണ്ടി വൻ തുക വാരിയെറിയാനും നിയമത്തെ കബളിപ്പിക്കാൻ സാധിക്കുന്ന വാദമുഖങ്ങൾ ഉയർത്തി ജനവികാരത്തെ വെല്ലുവിളിച്ച് പുഛത്തോടെ നടക്കാനും സാഹചര്യമൊരുക്കുന്നത്. ദിവ്യയെ അറസ്റ്റ് ചെയ്യാൻ കേരള പോലീസിന് കഴിവും പ്രാപ്തിയും ആർജവവും ഉണ്ടായിട്ടും അതിന് ശ്രമിക്കാത്തതിൻ്റെ കാരണം കേരള ജനതയോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഒരു ആഭ്യന്തര മന്ത്രിയും അയാൾ തന്നെ മുഖ്യമന്ത്രിയും ആയിരിക്കുന്നതു കൊണ്ടു മാത്രം അയാളെ പോലെ ഉള്ളവർക്ക് അധികാരത്തിൽ എത്താനും നിലനിർത്താന്നും സാധിക്കും വിധമൊരു രാഷ്ട്രീയ പാർട്ടി അവർക്ക് ഉണ്ട് എന്നതുമാണ് കാരണം. ഈ നിലയ്ക്ക് പി.പി.ദിവ്യ അറസ്റ്റ് ചെയ്യപ്പെടില്ല എന്ന് നേരത്തേ തന്നെ ഉറപ്പാണ്. ഇനി കീഴടങ്ങിയാൽ പോലും 1 മിനിട്ട് പോലും റിമാൻഡിലായി ജയിലിൽ പോകില്ല എന്ന് ഉറപ്പാക്കിയുള്ള നീക്കങ്ങളാണ് നടക്കുക. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കിട്ടുമെന്ന് ഉറപ്പാക്കിയ ശേഷവും സമയം തീരുമാനിക്കപ്പെട്ടതിന് ശേഷവും ആയിരിക്കാം ആ ദിവ്യ കീഴടങ്ങൽ സംഭവിക്കുക. കീഴടങ്ങി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ എടുക്കുന്ന സമയത്തിനുള്ളിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ എല്ലാ തയാറെടുപ്പുകളും ഇപ്പോൾ തന്നെ നടത്തിയിട്ടുണ്ടാകാം. രക്തസമ്മർദ്ദത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ദിവ്യ പയ്യന്നുരി ലെ ഒരാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നതായും വാർത്തകൾ വന്നിരുന്നു. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യേണ്ടതായ ഒരാളേ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പൊലീസുകാർ ഒഴികെ മറ്റാരും അറിയരുതെന്ന നിർബന്ധവും പാർട്ടിക്കും ദിവ്യക്കും അന്വേഷിക്കുന്നവർക്കും നിർദ്ദേശം ഉണ്ടായിരുന്നതിനാൽ വിവരങ്ങൾ പുറത്തു വന്നില്ല. യഥാർത്ഥത്തിൽ ഇത്രയൊക്കെ . അതീതമായ വ്യക്തിയാണോ പി.പി. ദിവ്യ എന്ന് ചോദിക്കേണ്ടത് ജനങ്ങളും പൊലീസും കോടതിയുമാണ്. കേരളത്തിലെ മൂന്നര കോടി ജനങ്ങളെ വെറും പൊട്ടൻ മരാക്കി കൊണ്ട് ഹൈക്കോടതി ദിവ്യക്ക് ജാമ്യം അനുവദിക്കില്ല എന്ന വിശ്വാസത്തിലാണ് ജനങ്ങൾ. പി.പി. ദിവ്യയെപ്പറ്റിയും അവരുടെ കുടുംബാംഗങ്ങളെ കുറിച്ചും അവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അവർ നടത്തിയ 'ഇടപാടുകളെ കുറിച്ചും പദ്ധതികളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണം. പാർട്ടിയുടെയും ഭരണത്തിൻ്റെയും മറവിൽ നിയമത്തിൻ്റെ വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നവരെ നിയന്ത്രിക്കാൻ കോടതികൾ കർശന നടപടി സ്വീകരിക്കണം. ഇതേ കുറ്റം ചെയ്ത ഒരു സാധാരണ പൗരന് ഇല്ലാത്ത ഒരവകാശവും ദിവ്യ മാർക്കില്ലെന്ന് ഹൈക്കോടതിയും നിലപാട് സ്വീകരിക്കണമെന്നാണ് ജനാധിപത്യ ബോധമുള്ള കേരള ജനത ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. അത് സാധിക്കില്ലെങ്കിൽ ദിവ്യ മാർക്ക് ലഭിക്കുന്ന എല്ലാ ഇളവുകളും മറ്റുള്ള കുറ്റവാളികൾക്കും ലഭ്യമാക്കേണ്ടതായി വരും.അവരത് ചോദിച്ചാൽ എന്താകും നമ്മുടെ നിയമ സംവിധാനം?

Congratulations to the Thalassery Principal Sessions Court for not granting anticipatory bail to PP Divya.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories